App Logo

No.1 PSC Learning App

1M+ Downloads

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.തനിക്കെതിരെ ഉയർന്നുവന്ന കലാപങ്ങളെ തകർത്ത മാർത്താണ്ഡവർമ തിരുവിതാംകൂറിൽ കേന്ദ്രീകൃത ഭരണം സ്ഥാപിച്ചു. 

2.കൊടുങ്ങല്ലൂർവരെയുള്ള ചെറുരാജ്യങ്ങളെ കീഴടക്കി തിരുവിതാംകൂറിനോട് ചേർക്കുകയോ അധീനതയിൽ നിർത്തുകയോ ചെയ്തു. 

3.1751 ഓഗസ്റ്റ് 10 ന് മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം കുളച്ചലിൽവെച്ച് ഡച്ചുകാരെ തോല്പിച്ചു. 

4.മാർത്താണ്ഡവർമയുടെ വിശ്വസ്ത മന്ത്രിയായിരുന്നു രാമയ്യൻ ദളവ.

A1 മാത്രം.

B1,2 മാത്രം.

C3 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 3 മാത്രം.

Read Explanation:

1741 ആഗസ്റ്റ് 10 നാണ് മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം കുളച്ചലിൽവെച്ച് ഡച്ചുകാരെ തോൽപ്പിച്ചത്. അതോടെ ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് സ്വന്തമായി.


Related Questions:

പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ് ആരാണ് ?
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?
വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?
1829 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഭരണാധികാരി ആരായിരുന്നു ?