App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് - പഴശ്ശി ചർച്ചകൾക്ക് മധ്യസ്ഥനായ ബോംബെ ഗവർണർ ?

Aജൊനാഥൻ ഡങ്കൻ

Bലോർഡ് മിന്റോ

Cസർ ജോൺ ഷോർ

Dസർ ചാൾസ് മെറ്റ്കാഫ്

Answer:

A. ജൊനാഥൻ ഡങ്കൻ

Read Explanation:

ഒന്നാം പഴശ്ശി വിപ്ലവം:

  • നടന്ന കാലഘട്ടം : 1793 – 1797
  • ഒന്നാം പഴശ്ശി വിപ്ലവത്തിലെ പ്രധാന കേന്ദ്രം : പുരളിമല (കണ്ണൂർ)
  • ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി പരിഷ്കാരങ്ങൾ ആയിരുന്നു വിപ്ലവത്തിന് കാരണം
  • കോട്ടയത്ത് ബ്രിട്ടീഷുകാർ കൈപ്പറ്റിയിരുന്ന എല്ലാ നികുതി സമ്പ്രദായങ്ങളുംപഴശ്ശിരാജ നിർത്തലാക്കിച്ചു.
  • 1795ൽ ലെഫ്റ്റെനന്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. 
  • പഴശ്ശിരാജ വയനാട് കാടുകളിൽ അഭയം പ്രാപിച്ചു 
  • പഴശ്ശി രാജാവുമായി ബന്ധം സ്ഥാപിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചു
  • ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു
  • 1797കളിൽ പഴശ്ശിരാജയുടെ നേതൃത്വത്തിൽ സമരപരമ്പര തന്നെ വയനാട് മേഖലകളിൽ ഉണ്ടായി.
  • കർഷകരും ഗോത്രവർഗ്ഗക്കാരായ കുറിച്യരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം കമ്പനിയുടെ സേനക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പു നടത്തി.
  • ഇതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് വയനാട്ടിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. 
  • 1797ൽ ബ്രിട്ടീഷ് ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ മലബാറിൽ എത്തുകയും രാജാവുമായി ഒരു ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. 
  • ചിറക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്. 
  • ഈ സമാധാന സന്ധിയോടുകൂടി ഒന്നാം പഴശ്ശി വിപ്ലവം അവസാനിച്ചു. 

Related Questions:

വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
കുട്ടംകുളം സമരം നടന്ന വർഷം ?
'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി ഇവരിൽ ആര് ?
കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?
അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?