App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.

2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം

3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടായ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല 1800 ൽ രാജാവ് വീണ്ടും ബ്രിട്ടീഷ് അധികാരത്തിനെതിരെ പ്രക്ഷോഭണം കൂട്ടി. 1799ൽ ശ്രീരംഗപട്ടണത്തെ ഉടമ്പടിയനുസരിച്ച് ടിപ്പുസുൽത്താൻ ഇംഗ്ലീഷുകാർക്ക് വിട്ടുകൊടുത്ത വയനാട് അവർ കൈവശമാക്കാൻ ശ്രമിച്ചതാണ് ഈ പ്രക്ഷോഭത്തിന് അടിയന്തര കാരണം.പഴശ്ശിരാജാവ് വയനാട് സ്വന്തം ജില്ലയാണെന്ന് അവകാശപ്പെടുകയും വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കത്തെ എതിർക്കുകയും ചെയ്തു.


Related Questions:

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്ക് 1938 ൽ നടന്നത് എവിടെ ആണ് ?
ആദ്യം നടന്നത് ഏത് ?
Akalees from Punjab came and gave their support to?
ബ്രിട്ടീഷ് - പഴശ്ശി ചർച്ചകൾക്ക് മധ്യസ്ഥനായ ബോംബെ ഗവർണർ ?
താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?