App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :

A1930

B1936

C1942

D1932

Answer:

B. 1936

Read Explanation:

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.


Related Questions:

“സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ “അയിത്തോച്ചാടനം" സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :
ആദ്യം നടന്നത് ഏത് ?
പഴശ്ശി രാജയുടെ രാജവംശം സ്ഥാപിച്ചത് :
ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?
Colachel is located at?