App Logo

No.1 PSC Learning App

1M+ Downloads

റാണി ഗൗരി ലക്ഷ്മി ഭായുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തിരുവിതാംകൂറില്‍ അടിമ കച്ചവടം നിർത്തലാക്കിയ റാണി

2.തിരുവിതാംകൂറില്‍ ബ്രിട്ടീഷ്‌ ഇന്ത്യന്‍ മാതൃകയില്‍ ഭരണം തുടങ്ങിയ റാണി 

3.തിരുവിതാംകൂറില്‍ പാശ്ചാത്യ ചികിത്സാ രീതി ആരംഭിച്ച റാണി

4.തിരുവിതാംകുറില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ച ഭരണാധികാരി

A1,2

B2,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിന്റെ മഹാറാണിയായിരുന്നു മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി. ആദ്യമായി കേരളത്തിൽ അടിമ വ്യാപാരം നിയമം മൂലം നിർത്തൽ ചെയ്തത് (1812)തിരുവിതാംകൂറിൽ ഗൗരി ലക്ഷ്മി ബായി ആണ്. തിരുവിതാംകൂറില്‍ ബ്രിട്ടീഷ്‌ ഇന്ത്യന്‍ മാതൃകയില്‍ ഭരണം തുടങ്ങിയ റാണി ,തിരുവിതാംകൂറില്‍ പാശ്ചാത്യ ചികിത്സാ രീതി ആരംഭിക്കുകയും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തു.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?

  1. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാനായിരുന്നു കേണൽ മൺറോ 
  2. ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ചത് റാണി ഗൗരി ലക്ഷ്മിഭായ് ആണ്
  3. വേലുത്തമ്പിദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് നേപ്പിയർമ്യൂസിയത്തിലാണ്
  4. 1812 ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി 
    തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?
    Vaikam sathyagraham arabhichapol thiruvithakoor bharadhikari?
    ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?
    കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?