App Logo

No.1 PSC Learning App

1M+ Downloads

'വേണാട് ഉടമ്പടി' യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 1723 ലാണ് വേണാട് ഉടമ്പടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറും തമ്മിൽ ഒപ്പു വെച്ചത്.
  2. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും ഒരു ഇന്ത്യൻ നാട്ടുരാജ്യവും തമ്മിൽ ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി.
  3. യുവ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആയിരുന്നു തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചുകൊണ്ട് ഉടമ്പടിയിൽ ഒപ്പുവച്ചത്.
  4. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി അഞ്ചുതെങ്ങിലെ കമാൻഡർ ഡോക്ടർ അലക്സാണ്ടർ ഓം ഉടമ്പടിയിൽ ഒപ്പുവച്ചു.

A1,2

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ആറ്റിങ്ങൽ കലാപത്തിനു ശേഷം, 1723 ഏപ്രിലിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂർ രാജാവും തമ്മിൽ ഔപചാരികമായ ഒരു ഉടമ്പടി ഉണ്ടാക്കി.ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ചെയ്ത ഉടമ്പടി ആണിത്.ഇത് വേണാട് ഉടമ്പടി എന്നറിയപ്പെടുന്നു. യുവ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആയിരുന്നു തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചുകൊണ്ട് ഉടമ്പടിയിൽ ഒപ്പുവച്ചത്.ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി അഞ്ചുതെങ്ങിലെ കമാൻഡർ ഡോക്ടർ അലക്സാണ്ടർ ഓം ഉടമ്പടിയിൽ ഒപ്പുവച്ചു.


Related Questions:

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
റാണി സേതു ലക്ഷ്മീഭായിയുടെ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷുകാരൻ ആര് ?
മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം എവിടെയായിരുന്നു ?