App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടന സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?

  • ഇംബീച്ച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക.
  • രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക.
  • ഭരണഘടന ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും.

Aനിയമനിർമ്മാണ സഭ

Bസുപ്രീംകോടതി

Cപാർലമെന്റ്

Dതെരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

C. പാർലമെന്റ്

Read Explanation:

പാർലമെന്റ്:

  • പാർലമെന്റ് എന്ന പദം ഉടലെടുത്തത് ഫ്രഞ്ച് ഭാഷയിൽ നിന്നാണ്
  • ‘പാർലമെന്റുകളുടെ മാതാവ്’ എന്നറിയപ്പെടുന്നത് - ബ്രിട്ടീഷ് പാർലമെൻറ്. 
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർലമെന്റ് - ആൾട്ടിംഗ് (ഐസ്ലാൻഡ്)
  • ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണ സഭ - നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന)
  • സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് - പാകിസ്ഥാൻ
  • ഇന്ത്യൻ ഭരണഘടനയുടെ നിർവചനം അനുസരിച്ച്, പാർലമെന്റ് എന്നത്, രാഷ്ട്രപതി, ലോക്സഭാ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ്.
  • ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ പടുത്തുയർത്തിയിട്ടുള്ളത്, പാർലമെന്റ്, എന്ന ശക്തമായ അടിത്തറയിലാണ്.
  • യൂണിയനിൽ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ ലിസ്റ്റ് എന്നിവയിൽ പെടാത്ത വിഷയങ്ങളിൽ, നിയമ നിർമാണം നടത്തുന്നതിനുള്ള അധികാരം പാർലമെന്റിനാണ്.

പാർലമെന്റിന്റെ ജുഡീഷ്യൽ അധികാരങ്ങൾ :

  • ഭരണഘടനാ ലംഘനത്തിന് പാർലമെന്റിന് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാം.
  • പാർലമെന്റിന് പ്രമേയത്തിലൂടെ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാൻ കഴിയും
  • ഇനിപ്പറയുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ പാർലമെന്റിന് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാം:
    • സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)
    • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC)
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ (എസ്ഇസി)
    • കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി).

Related Questions:

ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നത് ആര് ?
2024 ൽ നിലവിൽ വന്ന ലോക സഭ എത്രാമത്തെതാണ്?
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാംഗമായിരുന്ന ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആര് ?
The maximum permissible strength of the Rajya Sabha is:
സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ?