App Logo

No.1 PSC Learning App

1M+ Downloads

അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
  2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
  3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ, എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകളാണ് അവസാദ ശിലകൾ.
  • മറ്റ് രണ്ട് ശിലാ വർഗ്ഗങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ.
  • ഉൽഭവത്തിൻറെ പ്രത്യേകതയാൽ ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു.
  • പാളികളായി കാണപ്പെടുന്നത് കൊണ്ട് അടുക്ക് ശിലകൾ എന്നും ഇവ അറിയപ്പെടുന്നു. 
  • പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.
  • അതുകൊണ്ടുതന്നെ പെട്രോളിയം ശിലാതൈലം എന്നറിയപ്പെടുന്നു.

Related Questions:

ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ് ?
“വാതക ഭീമന്മാർ" എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ഏത് ?
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
Which of the following represents the most complex trophic level?
ആവാസവ്യവസ്ഥയേയും സ്പീഷിസ് സമ്പന്നതയേയും കുറിച്ച് റിവറ്റ് - പോപ്പർ പാരികൽപ്പന സിദ്ധന്തം മുന്നോട്ട് വച്ചതാരാണ് ?