ആദ്യത്തെ 50 വർഷക്കാലയളവിലെ പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതു മേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതത്തിൽ വർദ്ധനവുണ്ടായി.
- ആറ് മുതൽ എട്ട് വരെയുള്ള പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതം കുറഞ്ഞു.
A1, 2 ശരിയാണ്
B1, 2 തെറ്റാണ്
C1 മാത്രം ശരി
D2 മാത്രം ശരി
Answer:
C. 1 മാത്രം ശരി
Read Explanation:
ഒന്നാം പഞ്ചവത്സര പദ്ധതി - (1951 - 1956)
- ഒന്നാം പഞ്ചവത്സര പദ്ധതി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്‌റു
- പദ്ധതി പ്രവർത്തനം ആരംഭിച്ചത് - 1951 ഏപ്രിൽ 1
- പദ്ധതിയുടെ കാലയളവ് - 1951 - 1956
- കൃഷിക്ക് പ്രഥമ പരിഗണന നൽകിയത് കൊണ്ട് ഈ പഞ്ചവത്സര പദ്ധതി 🌱 കാർഷിക പഞ്ചവത്സര പദ്ധതി എന്നറിയപ്പെടുന്നു
- റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്. അതുകൊണ്ട് <b">ഹാരോൾഡ് - ദോമാർ മോഡൽ എന്നും ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നു.
- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയ മലയാളി - കെ.എൻ.രാജ്
രണ്ടാം പഞ്ചവത്സര പദ്ധതി (1956 - 61 )
- മഹലനോബിസ് മാതൃകയിൽ ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു
- ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആയിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തത്.
- 4.5 % വളർച്ച ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തിനു കൈവരിക്കാനായത് 4.27 % വളർച്ചയായിരുന്നു.
- പദ്ധതിക്കായി വകയിരുത്തിയിരുന്നത് 4200 കോടി ഇന്ത്യൻ രൂപയായിരുന്നു.
മൂന്നാം പഞ്ചവത്സര പദ്ധതി (1961 - 66)
- ഇന്ത്യയിൽ ഭക്ഷ്യസുരക്ഷയും വ്യവസായ സ്വാശ്രയത്വം നേടുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് മൂന്നാം പഞ്ചവത്സര പദ്ധതി.
- 1962 ലെ ഇന്ത്യ ചൈന യുദ്ധവും 1965 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധവും നടന്നത് ഈ കാലഘട്ടത്തിലായതുകൊണ്ട് 5.6 ശതമാനം വളർച്ച പ്രതീക്ഷിച്ച ഈ പദ്ധതിയിലൂടെ നേടാനായത് 2.4 ശതമാനം വളർച്ച മാത്രമാണ്.
- മൂന്നാം പഞ്ചവത്സ കാലത്തായിരുന്നു ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്.
- കോൺഗ്രസ് നേതാവ് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേത്യത്വത്തിൽ 1965 ൽ ആണ് ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്.
- സി. സുബ്രഹ്മണ്യം ആയിരുന്നു ആ സമയത്തെ കൃഷി മന്ത്രി.
- നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിതമായതും ഈ കാലഘട്ടത്തിലായിരുന്നു.
പ്ലാൻ ഹോളിഡേ ( 1966 - 69)
- മൂന്നാം പദ്ധതിയുടെ ദയനീയമായ പരാജയം കണക്കിലെടുത്ത് 1966 മുതൽ 1969 വരെയുള്ള കാലയളവിൽ സർക്കാർ പ്ലാൻ ഹോളിഡേ ആയി പ്രഖ്യാപിച്ചു.
- ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു.
നാലാം പഞ്ചവത്സര പദ്ധതി ( 1969 - 74)
- നാലാം പഞ്ചവസര പദ്ധതിയുടെ കാലത്ത് ഇന്ദിര ഗാന്ധിയായിരുന്നു ഇന്ത്യൻ പ്രധാന മന്ത്രി.
- 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചതും ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയതും ഈ പദ്ധതിക്കലയളവിലാണ്.
- 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം, ബംഗ്ലാദേശ് വിമോചനയുദ്ധം എന്നിവ നടന്നതും ഇതേ കാലയളവിൽ തന്നെയായിരുന്നു.
അഞ്ചാം പഞ്ചവത്സര പദ്ധതി ( 1974 - 79 )
- ദാരിദ്ര്യ നിർമാർജ്ജനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെയായിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യം വച്ച മേഖലകൾ.
- ദരിദ്രനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട ഇന്ദിര ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠവോ ' എന്ന മുദ്രാവാക്യം ഈ കാലയളവിലാണ് ഉയർന്നു വന്നത്.
- ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതിയും ഈ സമയത്താണ് തുടങ്ങിയത്.
റോളിങ്ങ് പ്ലാൻ
- 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി റദ്ദാക്കുകയും ആറാം പദ്ധതി കൊണ്ടുവരികയും ചെയ്തു. ഇതാണ് റോളിംഗ് പ്ലാൻ എന്നറിയപ്പെടുന്നത്.
- ഈ പദ്ധതി പിന്നീട് 1980 ൽ നിലവിൽവന്ന കോൺഗ്രസ്സ് സർക്കാർ റദ്ദാക്കി പുതിയ ആറാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു അതുകൊണ്ട് രണ്ടു തവണ നടപ്പിലാക്കിയ ഒരേ ഒരുപദ്ധതിയാണ് ആറാം പഞ്ചവത്സര പദ്ധതി.
ആറാം പഞ്ചവത്സര പദ്ധതി
- മൊറാർജി ദേശായി സർക്കാർ നടപ്പിലാക്കിയ റോളിങ്ങ് പ്ലാൻ റദ്ദാക്കിയ ഇന്ദിരാ ഗാന്ധി സർക്കാർ പുതിയ ആറാം പദ്ധതിക്ക് 1980 ൽ തുടക്കമിട്ടു.
- ദാരിദ്ര നിർമാർജനം , സാങ്കേതികവിദ്യ നവീകരിക്കുക ഈനിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ .
- 5.2 % വളർച്ച ലക്ഷ്യം വച്ച ഈ പദ്ധതിയിൽ 5.5 % വളർച്ച കൈവരിച്ചു .
ഏഴാം പഞ്ചവത്സര പദ്ധതി
- രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പഞ്ചവത്സര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്.
- ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക , തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതൊക്കെയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ .
- 5 % വളർച്ച ലക്ഷ്യം വച്ച ഈ പദ്ധതി 6.1 % വളർച്ച നേടി
വാർഷിക പദ്ധതി ( 1990 -92)
- നരസിംഹ റാവു ഗവണ്മെന്റ് പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഈ കാലയളവിലാണ്.
- ഡോ .മൻമോഹൻ സിംഗ് ആയിരുന്നു ഈ സമയത്തെ ധനമന്ത്രി.
എട്ടാം പഞ്ചവത്സര പദ്ധതി
- മനുഷ്യ വികസനം എന്ന അടിസ്ഥാന ലക്ഷ്യവുമായി ആരംഭിച്ച പഞ്ചവത്സരപദ്ധതിയാണ് എട്ടാം പഞ്ചവത്സര പദ്ധതി .
- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് , പഞ്ചായത്തിരാജ് എന്നിവ നിലവിൽ വന്നതും , ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായതും ഈ പദ്ധതി കാലയളവിലായിരുന്നു .
- 5.6 % വളർച്ച ലക്ഷ്യം ഇട്ടപ്പോൾ നേടിയത് 6.8 % വളർച്ചയായിരുന്നു