App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം വിശേഷണങ്ങൾ ഹിമാലയ പർവത നിരകളും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര.

2.ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതനിര.

3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര.

4.ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര.

A1,2

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.

  • ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌.

  • ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌.

  • ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌.

  • ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.

  • ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

  • ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരയാണ് ഹിമാലയം.


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏത് ?

  1. മഞ്ഞ് മൂടിയ ഹിമാലയൻ പർവ്വതനിരകൾക്ക് തൊട്ട് തെക്കു ഭാഗത്തെ പ്രദേശങ്ങളിൽ തണുപ്പിന്റെ കാഠിന്യം കുറവാണ്.
  2. പ്രകൃതി രമണീയമായ ഹിമാലയൻ പർവ്വതനിരകൾക്ക് തെക്ക് ഭാഗത്തായി നിരവധി സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു.

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.

    2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.

    3. ഹിമാചൽ, ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.

    ഹിമാലയം രൂപപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ശിലകളിൽ ആണ് ?
    ' വാട്ടർ ടവർ ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്നത് ?

    Which of the following statements are correct?

    1. The Karakoram Mountain Range - The mountain range just south of the Pamir Mountains
    2. Ladakh Mountain Range -The mountain range just below the Karakoram
    3. Zaskar Mountain Range -The mountain range just below the Ladakh mountain range