App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അൾട്രാവയലെറ്റ്  വികിരണങ്ങളെ  അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.

2.അൾട്രാവയലെറ്റ്‌ C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ്  റേഡിയേഷൻ.

3.അൾട്രാവയലെറ്റ്‌ C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. അൾട്രാവയലെറ്റ് വികിരണങ്ങളെ അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു: അൾട്രാവയലെറ്റ്‌  A (315-400 നാനോമീറ്റർ ) അൾട്രാവയലെറ്റ്‌  B (280-315 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C (100-280 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C  എന്ന ഏറ്റവും അപകടകാരിയായ UV റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നു അതുകൊണ്ട് തന്നെ അത് ഭൂമിയിൽ എത്തുന്നില്ല.


Related Questions:

What is medically known as 'alopecia's?
ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?
The lower layer of the atmosphere is known as:
ഫിഫ്ത് രോഗത്തിന് കാരണമാകുന്ന പർണോവൈറസ് ബി 19,പക്ഷികളെയും പന്നികളെയും ബാധിക്കുന്ന സിർക്കോ വൈറസ് ഇവയുടെ ജനിതക വസ്തുവിന്റെയ് പ്രത്യേകത എന്ത് ?
സങ്കരയിനം തക്കാളി ഏത്?