App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?

  • റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
  • പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.

Aലെൻസ്

Bകോർണിയ

Cപീതബിന്ദു

Dഅന്ധബിന്ദു

Answer:

C. പീതബിന്ദു

Read Explanation:

കണ്ണ് - ഭാഗങ്ങളും ധർമങ്ങളും

കോർണിയ (Cornea)

  • ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

കൺജങ്ക്റ്റിവ(Conjunctica)

  • ദൃഢപടലത്തിൻറെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്തത് സംരക്ഷിക്കുന്ന സ്തരം 

ഐറിസ് (Iris)

  • കോർണിയയുടെ പിൻ ഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
  • മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.

പ്യൂപിൾ (Pupil)

  • ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം.
  • പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിൻ്റെ വലുപ്പം ക്രമീകരിക്കപ്പെടുന്നു.

പീതബിന്ദു (Yellow spot)

  • റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
  • പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.

അന്ധബിന്ദു(Blind spot)

  • റെറ്റിനയിൽ നിന്ന് നേത്ര നാഡി ആരംഭിക്കുന്ന ഭാഗം.
  • ഇവിടെ പ്രകാശ ഗ്രാഹികളില്ലാത്തതിനാൽ കാഴ്ച്‌ചയില്ല.

ലെൻസ് (Lens)

  • സുതാര്യവും ഇലാസ്തികതയുള്ളതുമായ കോൺവെക്സ‌് ലെൻസ് സ്‌നായുക്കൾ എന്ന ചരടുകൾ വഴി സീലിയറി പേശികളുമായി ബന്ധിചിരിക്കുന്നു.

സീലിയറിപേശികൾ (Ciliary muscles)

  • ലെൻസിനെ ചുറ്റിയുളള വൃത്താകൃതിയിലുള്ള പേശികൾ.
  • ഇവയുടെ സങ്കോചവും വിശ്രമാവസ്ഥ പ്രാപിക്കലും ലെൻസിൻ്റെ വക്രത ക്രമീകരിക്കുന്നു.

നേത്രനാഡി (Optic nerve)

  • പ്രകാശഗ്രാഹികോശങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്‌കത്തിലെ കാഴ്ച്‌ചയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നു.

Related Questions:

Choose the correctly matched pair:

  1. Yellow spot - Aperture of the iris
  2. Pupil-Point of maximum visual clarity
  3. Blind spot- Part of the choroid seen behind the cornea
  4. Cornea-Anterior part of the sclera
    പ്രകാശം തിരിച്ചറിയാൻ ' ഐ സ്പോട്ട് ' ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?
    പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?
    ഐറിസിൻറെ മധ്യഭാഗത്തുള്ള ഈ സുഷിരം പ്രകാശതീവ്രതക്കനുസരിച്ച് അതിൻറെ വലിപ്പം ക്രമീകരിക്കുന്നു ?
    എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?