App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ മിസോസ്‌ഫിയറിൻ്റെ സവിശേഷതകൾ ഏതൊക്കെ?

  1. വൈദ്യുതി ചാർജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത്
  2. സൂര്യനിൽ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത്
  3. ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ്
  4. ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കു തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്

A1,2

B1,4

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

മിസോസ്ഫിയർ (Mesosphere)

  • അന്തരീക്ഷത്തിൽ 50 മുതൽ 80 km വരെ ഉയരത്തിൽ സിലിതി ചെയ്യുന്ന ഭാഗം.
  • മീസോസ്ഫിയറിൽ ഉയരം കൂടുംതോറും താപനില കുറയുന്നു.
  • താപനില ഏറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലം.
  • ഭൗമോപരിതലത്തിൽ നിന്നും 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു.
  • ഉൽക്കാവർഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ മണ്ഡലം
  • മീസോസ്ഫിയറിൽ കാണപ്പെടുന്ന മേഘങ്ങൾ - Noctilucent clouds
  • ആകാശത്തു ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങൾ ആണിവ 
  • ഈ മേഘങ്ങൾ  നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്നു 
  • മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്നത്- മീസോപാസ്സ്

Related Questions:

2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?
മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?
താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?
എന്താണ് നിമഞ്ജന മേഖല (Subduction zone)?
' അസദ് തടാകം ' സ്ഥിതി ചെയ്യുന്ന രാജ്യം ?