App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് അന്തരീക്ഷ പാളി ഏതാണെന്ന് തിരിച്ചറിയുക:

  • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്
  • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു. 
  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.

Aട്രോപ്പോസ്ഫിയർ

Bതെർമോസ്ഫിയർ

Cമീസോസ്ഫിയർ

Dസ്ട്രാറ്റോസ്ഫിയർ

Answer:

A. ട്രോപ്പോസ്ഫിയർ

Read Explanation:

ട്രോപ്പോസ്ഫിയർ (Troposhere)

  • അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
  • ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.
  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊ ണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്
  • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്.
  • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
  • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു.
  • ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ ഭാഗത്താണ്. 

Related Questions:

Identify the correct statements.

താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക. ഇവയിൽ ഏതാണ് ശരി

  1. വടക്കൻ അർദ്ധഗോളത്തിലെ ശീതകാല അറുതികൾക്കും വസന്ത വിഷുവത്തിനും ഇടയിൽ ഭൂമി പെരിഹലിയൻ ആയിരിക്കുന്ന ദിവസം സംഭവിക്കുന്നു
  2. ജൂലൈ 4 നോ അതിനടുത്തോ ആണ് സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളത്
  3. വേനൽ മുതൽ ശീതകാലം വരെയുള്ള കാലാനുസൃതമായ മാറ്റം ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിൻ്റെ പരിക്രമണ തലത്തിലേക്കുള്ള ചായ്‌വാണ്
    What are the factors that lead to the formation of Global Pressure Belts ?
    10000 മുതൽ 50000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?
    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?