App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?

1.ഏകദേശം 40 കിലോമീറ്റർ കനം.

2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.

3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.

Aഭൂവൽക്കം

Bമാന്റിൽ

Cഅകക്കാമ്പ്

Dപുറക്കാമ്പ്

Answer:

A. ഭൂവൽക്കം

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ്  ഭൂവൽക്കം എന്നുപറയുന്നത്.
  • പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust).
  • സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.
  • സിലിക്കൺ,അലൂമിനിയം,മെഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെയും ശിലകളുടെയും കലവറയാണ് ഭൂവൽക്കം

Related Questions:

ധാതുക്കളുടെ ഭൗതികപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ചെറുകണികകളുടെ ആന്തരിക ക്രമീകരണത്തിന്റെ ഫലമായി ധാതുക്കൾക്ക് ബാഹ്യ പരൽ രൂപം ലഭിക്കുന്നു
  2. ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളീവർണം. ഇത് എപ്പോഴും ധാതുവിന്റെ നിറത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും
  3. ഒരു നിശ്ചിതദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത വിദളനം (Cleavage) എന്നറിയപ്പെടുന്നു
    സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?
    മദർ തെരേസ ജനിച്ച രാജ്യം ഏതാണ് ?

    ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?

    1. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നീലനിറം
    2. ജീവൻ നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
    3. ഒരു ഉപഗ്രഹം - ചന്ദ്രൻ
    4. ഏറ്റവും വലിയ ഗ്രഹം
    5. ഏറ്റവും ചൂടുള്ള ഗ്രഹം
      മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?