App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

(i)റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം

(ii)ലിഫ്റ്റിൻ്റെ  ചലനം 

(iii)ഞെട്ടറ്റു വീഴുന്ന മാമ്പഴം 

Aവർത്തുള ചലനം

Bവക്ര രേഖ ചലനം

Cക്രമാവർത്തന ചലനം

Dനേർരേഖാ ചലനം

Answer:

D. നേർരേഖാ ചലനം

Read Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം 

  • നേർരേഖാ ചലനം - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ,സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യ ദൂരങ്ങൾ സഞ്ചരിച്ചാൽ അറിയപ്പെടുന്ന ചലനം 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 
    • ഉദാ :  ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം 
    •             ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം 

  • സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 

  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 
  • ഉദാ : സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം 

  • ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കുമുള്ള ചലനം 
  • ഉദാ : ഊഞ്ഞാലിന്റെ ചലനം 

Related Questions:

ഒരു ഇലക്ട്രോൺ വോൾട്ട് എന്നതു്.................... ജൂളിന് തുല്യമാണ്.
കോൺകോഡ് വിമാനങ്ങളുടെ വേഗത എത്രയാണ് ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. X-ray യ്ക്ക് റേഡിയോ തരംഗങ്ങളേക്കാൾ ഉയർന്ന ആവൃത്തിയുണ്ട്
  2. ദൃശ്യപ്രകാശത്തിന് അൾട്രാവയലറ്റ് രശ്മികളേക്കാൾ ഉയർന്ന ഊർജ്ജമുണ്ട്
  3. മൈക്രോവേവുകൾക്ക് ഇൻഫ്രാറെഡ് രശ്മികളേക്കാൾ തരംഗദൈർഘ്യം കുറവാണ്
  4. മുഴുവൻ വൈദ്യുതകാന്തിക സ്പെക്ട്രത്തിനും ഒരേ ഊർജ്ജം ഉണ്ട്, എന്നാൽ വ്യത്യസ്ത തരംഗദൈർഘ്യങ്ങളുണ്ട്.
    പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ഏത് ?
    Thermonuclear bomb works on the principle of: