App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 40 ഇഷ്ടികകൾ 10 മീറ്റർ ഉയരത്തിലോട്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി എത്ര ?

A2000 J

B5000 J

C10000 J

D8000 J

Answer:

D. 8000 J

Read Explanation:

ഒരു വസ്തു മുകളിലേക്ക് 'h' മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി - W = m g h

ഇവിടെ , 

ഇഷ്ടികയുടെ മാസ്സ് = 2 kg 

ഉയരം = 10 m 

g = 10 m/s 

അങ്ങനെയെങ്കിൽ ഒരു ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = W = m g h

       = 2 × 10 × 10 = 200 J

40 ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = 40 × 200 = 8000 J


Related Questions:

ഒരു ഉപകരണത്തിന്റെ പവർ 690 W ആണ്. അതിന് 230 V വോൾട്ടേജ് നൽകിയാൽ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി എത്രയായിരിക്കും?
ടൂണിംഗ് ഫോർക്ക് കണ്ടെത്തിയത് ആര് ?
ഏറ്റവും കൂടുതൽ വീക്ഷണവിസ്തൃതിയുള്ളത് ഏത് തരം ദർപ്പണങ്ങൾക്കാണ് ?
ഘർഷണം ഗുണകരമല്ലാത്ത സന്ദർഭം ഏത് ?
ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ----- ആയിരിക്കും.