App Logo

No.1 PSC Learning App

1M+ Downloads

' ജ്ഞാനനിക്ഷേപം ' എന്ന വാർത്താ പത്രം / മാഗസിൻ എന്നിവയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. .ഇത് 1848 മുതൽ കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 
  2. ഏറ്റവും കൂടുതൽ കാലം മുടക്കം കൂടാതെ പ്രസിദ്ധീകരിച്ച വാർത്താപ്രതമാണിത്.
  3. 'ജ്ഞാനനിക്ഷേപം' എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി ആയിരുന്നു.
  4. 'പുല്ലേലികുഞ്ഞ് ' എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ് .

 

A1 , 3 , 4

B1 , 2 , 3

C2 , 3 , 4

D1 , 2 , 4

Answer:

A. 1 , 3 , 4

Read Explanation:

ജ്ഞാനനിക്ഷേപം.

  • കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു പത്രം.
  • ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി തന്നെയായിരുന്നു.
  • കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പത്രം,വളരെക്കാലം CMS മഹാഇടവകയുടെ മുഖപത്രമായിരുന്നു

  • തിരുവിതാംകൂറില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം
  • അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം

  • മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'പുല്ലേലിക്കുഞ്ചു' എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.
  • കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിയ പത്രം 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പത്രമാണ് ജന്മഭൂമി 

2.1937 ൽ സി. കേശവൻ പ്രസിദ്ധീകരിച്ച മാസികയാണ് കൗമുദി.  

3.മുസ്ലിം ലീഗിന്റെ മുഖപത്രം ആണ്  മാധ്യമം

4.കടത്തനാട് രാജാവ് നേതൃത്വം കൊടുത്ത ഇറക്കിയ പത്രമാണ് കവനോദയം  

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

' ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം ഏതാണ് ?
In which year, the newspaper Sujananandini was started?
തിരുവതാംകൂർ സർക്കാർ മലയാള മനോരമ കണ്ടുകെട്ടിയ വർഷം ഏതാണ് ?