App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?

Aകണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

Bവക്കം അബ്ദുൾ ഖാദർ

Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Dകെ.സി. മാമ്മൻ മാപ്പിള

Answer:

A. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

Read Explanation:

കേരളമിത്രം

  • 1881-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രം.
  • മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു കേരള മിത്രത്തിൻറെ സ്ഥാപക പത്രാധിപർ.
  • ഗുജറാത്തിയായ ദേവ്ജി ഭീംജിയായിരുന്നു പത്രത്തിന്റെ രക്ഷാധികാരി.
  • തുടക്കത്തിൽ മാസത്തിൽ മൂന്ന് എന്ന രീതിയിലായിയിരുന്നു ഇത് അച്ചടിച്ചിരുന്നത്, പിന്നീട് ആഴ്ചയിൽ ഒന്ന് വീത്മാക്കി. 
  • സ്ഥാപിതമായ ശേഷം  14 വർഷത്തോളം മുടക്കമില്ലാതെ കേരളമിത്രം പ്രവർത്തിച്ചിരുന്നു.

Related Questions:

പ്രഭാതം എന്ന പത്രത്തിൻ്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ് ?
കേരളത്തിലെ ആദ്യ സാമുദായിക പത്രം ഏതാണ് ?
നസ്രാണി ദീപിക ദിനപത്രമായ വർഷം ഏതാണ് ?
കേരളത്തിലെ ഒന്നാമത്തെ കോളേജ് മാഗസിൻ ഏതാണ് ?
കേരളീയർ തുടങ്ങിയ ആദ്യ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏതാണ് ?