App Logo

No.1 PSC Learning App

1M+ Downloads

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1857 മെയ്‌ 20ന്‌, ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌.

2.മംഗൾ പാണ്ഡെയാണ്‌ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.

3.വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂഗ് റോസ് വിശേഷിപ്പിച്ചത്‌ റാണി ലക്ഷ്മി ഭായിയെയാണ്.

4.'ശിപായി ലഹള' എന്നും 'ചെകുത്താന്റെ കാറ്റ്' എന്നും ഇംഗ്ലീഷുകാർ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചു.

 

A1,2,3

B2,3,4

C3,4

D1,2,3,4

Answer:

B. 2,3,4

Read Explanation:

"ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം. 1857 മെയ്‌ 10ന്‌, ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌. മംഗൾ പാണ്ഡെയാണ്‌ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.1857 ഏപ്രിൽ 8ന് അദ്ദേഹത്തെ തൂക്കിലേറ്റി. 1857ലെ വിപ്ലവത്തിന്‌ ഝാൻസിയില്‍ നേതൃത്വം നല്‍കിയത്‌ ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് ആയിരുന്നു.വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂഗ് റോസ് ബഹുമാനപൂർവ്വം വിശേഷിപ്പിച്ചത്‌ റാണി ലക്ഷ്മി ഭായിയെയാണ്. 'ശിപായി ലഹള' എന്നും 'ഡെവിൾസ് വിൻഡ്' (ചെകുത്താന്റെ കാറ്റ്) എന്നും ഇംഗ്ലീഷുകാർ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചു.


Related Questions:

1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻ്റിൽ 'ദേശീയ കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
1857 ലെ വിപ്ലവത്തിൻ്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ് ?
1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :
1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?