App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു റോബസ്പിയർ.

2.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്.

3.1794ൽ ഗില്ലറ്റിനാൽ  റോബസ്‌പിയർ വധിക്കപ്പെട്ടു. 

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ. നിരവധി ആളുകളെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി വധിച്ചത് ഇദ്ദേഹത്തിൻറെ കാലഘട്ടത്തിൽ ആണ്.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്. 1794ൽ ഗില്ലറ്റിനാൽ റോബസ്‌പിയർ വധിക്കപ്പെട്ടു.


Related Questions:

ഫ്രഞ്ചു വിപ്ലവത്തിൻ്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതാര്?
നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധമായ വാട്ടർലൂ യുദ്ധം നടന്നത് ഏത് വർഷം ?

നെപ്പോളിയൻ 1799 ൽ അധികാരത്തിൽ വന്ന ശേഷം കൊണ്ട് വന്ന ഭരണ പരിഷ്ക്കാരങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?

  1. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  2. ഫ്രാൻസിന്റെ പഴയ നിയമസംഹിതയെ തന്നെ ഉപയോഗപ്പെടുത്തി
  3. സിങ്കിങ് ഫണ്ട് എന്ന പേരിൽ സൈനിക ആവശ്യങ്ങൾക്കായി മാത്രം ഒരു ഫണ്ട് രൂപീകരിച്ചു.
    Who seized power at the end of the French Revolution?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

    2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

    3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.