App Logo

No.1 PSC Learning App

1M+ Downloads

ചിത്രത്തിൽ എട്ട് രേഖാഖണ്ഡങ്ങളെ നാല് സെറ്റ്  രേഖാഖണ്ഡങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു ഈ പ്രതിഭാസത്തിന്റെ പേരെന്താണ് ?

Aസാമീപ്യനിയമം

Bസാമ്യതാനിയമം

Cസമ്പൂർണ നിയമം

Dതുടർച്ചാ നിയമം

Answer:

A. സാമീപ്യനിയമം

Read Explanation:

ഗസ്റ്റാള്‍ട് മനഃശാസ്ത്രം / സമഗ്രതാവാദം 
  • ഗസ്റ്റാള്‍ട്ട് എന്നാല്‍ രൂപം ,ആകൃതി എന്നാണ് അര്‍ഥം
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ / ഘടകങ്ങളുടെ  ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  •  സമഗ്രതാ സംവിധാനത്തിൻ്റെ നിയമങ്ങള്‍
    1. സാമീപ്യ നിയമം law of proximityഅടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു)
    2. സാദൃശ്യം നിയമം law of similarityഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു)
    3. പരിപൂർത്തി നിയമം, തുറന്ന ദിശ അടഞ്ഞു കാണല് ,പൂര്‍ത്തീകരണം / law of closure (വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍)
    4. ലാളിത്യം
    5. തുടര്‍ച്ചാ നിയമം / law of continuity (തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി)
    6. രൂപപശ്ചാത്തല നിയമം
  • സാമ്യത നിയമം: നിറം, വലിപ്പം, വിന്യാസം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്വാഭാവികമായും സമാന ഇനങ്ങളെ ഒരുമിച്ചു കൂട്ടാനുള്ള പ്രവണത കാണിക്കുന്നു എന്ന് ഈ ജെസ്റ്റാൾട്ട് തത്വം നിർദ്ദേശിക്കുന്നു.
  • സാമീപ്യ നിയമം: സാമീപ്യത്തിന്റെ തത്വം പറയുന്നത്, പരസ്പരം അടുത്തുള്ള വസ്തുക്കളെ ഒരു കൂട്ടമായി കാണാൻ പ്രവണത കാണിക്കുന്നു എന്നാണ്.
  • തുടർച്ച നിയമം: ഈ ജെസ്റ്റാൾട്ട് തത്വമനുസരിച്ച്, ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, അതേസമയം വരിയിലോ വക്രത്തിലോ ഇല്ലാത്ത ഘടകങ്ങൾ വേറിട്ടതായി കാണുന്നു.
  • പരിപൂർത്തി നിയമം: ഒരു അടഞ്ഞ വസ്തു/ആകൃതി രൂപപ്പെടുത്തുന്ന ഘടകങ്ങൾ ഒരു കൂട്ടമായി കാണപ്പെടുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Related Questions:

കുരങ്ങനെയിട്ടു കൂട്ടിൽ, ചാടിയാൽ കിട്ടാത്ത ഉയരത്തിൽ പഴം തൂക്കിയിട്ടു. കൂട്ടിൽ രണ്ട് വടികളും വച്ചു. ഒരു വടി മാത്രം ഉപയോഗിച്ചു. പഴത്തിലെത്തില്ല. രണ്ടു വടികളും കൂട്ടിയോജിപ്പിക്കാമെന്നു കണ്ട് കുരങ്ങ് ഈ മാർഗമുപയോഗിച്ചു പഴം കൈക്കലാക്കി. ഇത്

സർഗാത്മകതയെ സംബന്ധിച്ച് രണ്ടു 601 പ്രസ്താവനകളാണ് കൊടുത്തിരിയ്ക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

  1. സർഗാത്മക പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
  2. സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
    ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ് ആരാണ് ?
    സാമൂഹ്യ പഠന സിദ്ധാന്തം നിർദ്ദേശിച്ച വ്യക്തി ?
    സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ച ചിന്തകന്‍ ആര് ?