App Logo

No.1 PSC Learning App

1M+ Downloads

  തന്നിരിക്കുന്നതിൽ  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?  

  1. ബില്ലിന്റെ ഒന്നാം വായന - ബിൽ ഈ സമയത്ത് സഭയിൽ അവതരിപ്പിക്കുന്നു . സാധാരണഗതിയിൽ ബില്ലിന്റെ അവതാരകൻ മന്ത്രി ആയിരിക്കും . ഈ സമയത്ത് ബിൽ വിശദമായി ചർച്ച ചെയ്യുന്നില്ല 
  2. ബില്ലിന്റെ രണ്ടാം വായന - സഭയിൽ ബിൽ വിശദമായി പരിഗണിക്കുന്നു . ഇതിൽ കമ്മിറ്റി ഘട്ടം , ബില്ലിന്റെ വിശദമായ ചർച്ച എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ട് . അവതരണത്തിന് ശേഷം ബിൽ ഒരു കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്നു . ഈ കമ്മിറ്റികൾ ചെറിയ നിയമനിർമ്മാണ സഭ എന്നറിയപ്പെടുന്നു. കമ്മിറ്റി റിപ്പോർട്ടോടു കൂടി ബിൽ വിദദ്ധമായി ചർച്ച ചെയ്യുന്നു . ഈ അവസരത്തിൽ ബില്ലിൽ ഭേദഗതി വരുത്തുവാൻ സഭക്ക് അധികാരം ഉണ്ട് 
  3. ബില്ലിന്റെ മൂന്നാം വായന - ബിൽ അന്തിമമായി പാസ്സാക്കുന്നു . മൂന്നാം വായന പൂർത്തിയാകുന്നതോടെ ബിൽ നിയമമായി മാറുന്നു  

A1 , 2

B2 , 3

C3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2

Read Explanation:

ബില്ലിന്റെ മൂന്നാം വായന - ബിൽ അന്തിമമായി പാസ്സാക്കുന്നു . മൂന്നാം വായന പൂർത്തിയാകുന്നതോടെ ബിൽ അടുത്ത സഭയിലേക്ക് അയക്കുന്നു


Related Questions:

ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
  4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല 
സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ള അധികാരം ഏത് സഭക്കാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' വോട്ട് ഓൺ അക്കൗണ്ട് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ധനവിനിയോഗ ബിൽ പാസ്സാക്കുന്നത് വരെ പൊതുഖജനാവിൽ നിന്നും പണം ചിലവഴിക്കാൻ അനുവധിക്കുന്നതിന് വേണ്ടി ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ 
  2. ബജറ്റിനൊപ്പം ആറ് മാസത്തെ ചിലവിനുള്ള ' വോട്ട് ഓൺ അക്കൗണ്ട് ' ആണ് അവതരിപ്പിക്കാറുള്ളത് 

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്  
  2. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരോക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണമാണ്  
  3. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഇലക്ടറൽ കോളേജ്  
  4. ഇലക്ടറൽ കോളേജിൽ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയിലെയും പോണ്ടിച്ചേരിയിലെയും ജമ്മു കാശ്മിരിലെയും തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു 

ലോക്സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ  
  2. ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് 
  3. നിലവിൽ ഇന്ത്യയിൽ 545 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് 
  4. ലോക്‌സഭയുടെ കാലാവധി 6 വർഷമാണ്