App Logo

No.1 PSC Learning App

1M+ Downloads

 A : മിസ്റ്റർ 'A' ചില വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ തിരയുന്നതിനിടയിൽ, ഒരു പോപ്പ്-അപ്പ് പരസ്യത്തിലൂടെ അബദ്ധവശാൽ കുട്ടികളുടെ ലൈംഗിക ഉള്ളടക്കം അടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം കുട്ടികളെ ലൈംഗി കമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷം ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67-B പ്രകാരം അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല

B : മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മിസ്റ്റർ 'A' കുട്ടികളുടെ ലൈംഗിക ഉള്ളടക്ക വെബ്സൈറ്റ് ആകസ്മികമായിട്ടാണ് സന്ദർശിച്ചിട്ടുള്ളത്, അതും ഒരു പോപ്പ് അപ്പ് പരസ്യം മുഖേന, അത് മനഃപൂർവ്വം അല്ല. കുറ്റത്തിന് മനഃപൂർവ്വമായ ഉദ്ദേശം ഇല്ലാത്തതിനാൽ അത് സെക്ഷൻ 67-B ആകർഷിക്കുന്നില്ല. 

AA ശരിയാണ്, B എന്നത് A യുടെ ശരിയായ വിശദീകരണമാണ്

BA തെറ്റാണെങ്കിലും B ശരിയാണ്

CA യും B യും തെറ്റാണ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

C. A യും B യും തെറ്റാണ്

Read Explanation:

  • ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67 ബി ആണ് ചൈൽഡ്പോണോഗ്രഫിയെ കുറിച്ചും അതിന് ലഭിക്കുന്ന ശിക്ഷകളെയും കുറിച്ച് വിവരിക്കുന്നത്.
  • ഇത് പ്രകാരം ഇലക്ട്രോണിക് രൂപത്തിൽ കുട്ടികളുടെ അശ്ലീലമോ, ലൈംഗികതയോ പ്രകടമാക്കുന്നതോ ആയ രീതിയിൽ  ചിത്രീകരിച്ചിട്ടുള്ള ഡിജിറ്റൽ ഇമേജുകൾ സൃഷ്‌ടിക്കുക, ശേഖരിക്കുക, അന്വേഷിക്കുക, ബ്രൗസ് ചെയ്യുക, ഡൗൺലോഡ് ചെയ്യുക, പരസ്യം ചെയ്യുക, പ്രോത്സാഹിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്നിങ്ങനെ ഏത് പ്രവർത്തിയും സെക്ഷൻ 67-Bയിൽ ഉൾപ്പെടുന്നു.
  • ആകയാൽ മേൽപ്പറഞ്ഞ രണ്ട് പ്രസ്താവനകളും തെറ്റാകുകയും,മിസ്റ്റർ 'A' ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67 B പ്രകാരം കുറ്റക്കാരനും ആണ്

Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന്റെ സെക്ഷൻ 43-ൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രവൃത്തി എങ്ങനെ ചെയ്താൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി മാറും ?
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിലവിൽ വന്നത് എന്ന് ?
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?
ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം, 2000 ലെ ഐടി ആക്ടിന്റെ ഏത് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്?