App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മദ്രാസ് ഉടമ്പടിയോടെയാണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്.

2.ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ആയിരുന്നു.

A1 മാത്രം.

B2 മാത്രം,

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Read Explanation:

1769 ൽ ചെന്നൈയിൽ വച്ച് മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ മദ്രാസ് ഉടമ്പടിയോടെ ആണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.


Related Questions:

What is the total percentage of Central revenue spent on Military force in British India?
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?
Who amongst the following headed the 1946 Cabinet Mission?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധമാണ് പ്ലാസി യുദ്ധം.
  2. യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ. 
  3. സിറാജ് - ഉദ് -ദൗളയെ വഞ്ചിച്ച്  ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന അദ്ദേഹത്തിന്റെ സൈന്യാധിപൻ ആണ്  മിർ ജാഫർ. 
  4. പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാൾ നവാബ് ആയി  ബ്രിട്ടീഷുകാർ അവരോധിച്ചത് മിർ ജാഫറിനെ ആണ്. 

    ശരിയായ പ്രസ്താവന ഏത് ?

    1.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം.

    2. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപെട്ടു.