App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1487 ൽ ജോൺ രണ്ടാമൻ രാജാവിന്റെ നിർദ്ദേശപ്രകാരം ബർത്തലോമിയോ ഡയസ്  എന്ന നാവികൻ ഇന്ത്യ കണ്ടെത്തുന്നതിനായി ലിസ്ബണിൽ നിന്നും യാത്ര തിരിച്ചു. 

2.എങ്കിലും ഡയസിന് തൻ്റെ സമുദ്ര പര്യടനം പൂർത്തിയാക്കാൻ കഴിയാത്തതോടെ,കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ വിദേശി എന്ന വിശേഷണം വാസ്കോഡഗാമക്ക് ലഭിച്ചു.

A2 മാത്രം ശരി

B1 മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ 1487, ഒക്ടോബർ പത്താം തിയ്യതി ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് ഇന്ത്യയിലേക്കുളള സമുദ്ര മാർഗ്ഗം കണ്ടെത്താനായുളള സംഘടിതയാത്രയുടെ നേതാവായി ഡയസിനെ നിയമിച്ചു. ആ സംഘം മോസ്സൽ ഉൾക്കടലിലൂടെ മാർച്ച് 12നു ബുഷ്മൻ നദീ മുഖത്ത് ക്വായ്ഹോക് എന്ന സ്ഥലത്ത് നങ്കുരമിട്ടു. ഇവിടെ ഒരു കുരിശു സ്തൂപവും ഉയർത്തി. ഡയസ് ഇന്ത്യയിലേക്കുളള യാത്ര തുടരാനാഗ്രഹിച്ചെങ്കിലും കൂട്ടാളികൾ തിരിച്ചു പോകാൻ നിർബന്ധം പിടിച്ചു. തീരം ചേർന്നുളള മടക്കയാത്രയിലാണ് 1488 മേയ് മാസത്തിൽ ഡയസ് സുപ്രതീക്ഷാ മുനമ്പ് കണ്ടെത്തിയത്. സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ.1498 മെയ് മാസത്തിലാണ് വാസ്കോ ഡാ ഗാമ കാപ്പാട് ബീച്ചിൽ കപ്പലിറങ്ങിയത്.


Related Questions:

Which are the chief trade Centres of French?

  1. Pondichery
  2. Mahe
  3. Karakkal
    1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?
    ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?
    ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത് ആരാണ് ?
    Who died fighting the British during the Fourth Anglo-Mysore war?