Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.പരസ്പരം ശത്രുത പുലർത്തിയ മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്ര യുദ്ധങ്ങളും ആണ് ശീതസമരം എന്നറിയപ്പെടുന്നത്.

2.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബർണാഡ് ബറൂച്ച് ആണ്.

 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം

Read Explanation:

  • രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും സോവിയറ്റ് യൂണിയനും ഭിന്നിക്കുകയും, ഇത് ലോകരാജ്യങ്ങൾക്കിടയിൽ തന്നെ രണ്ട് ചേരികൾ രൂപപ്പെടുവാൻ കാരണമായി.

  • മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും ആണ് ഇങ്ങനെ രൂപപ്പെട്ടത്.

  • മുതലാളിത്ത ചേരിക്ക് നേതൃത്വം നൽകിയത് : അമേരിക്ക

  • സോഷ്യലിസ്റ്റ് ചേരിക്ക് നേതൃത്വം നൽകിയത് : സോവിയറ്റ് യൂണിയൻ

  • ലോകരാജ്യങ്ങളെ തന്നെ രണ്ടു ചേരികളിൽ നിർത്തിയ ഈ ആശയപരമായ വേർതിരിവിനെ ചരിത്രകാരനായ അർണോൾഡ് ടോയൻബി 'ഇരു ധ്രുവ രാഷ്ട്രീയം' എന്ന് വിളിച്ചു.

  • മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും, നയതന്ത്ര യുദ്ധങ്ങളും അറിയപ്പെടുന്നത് :ശീതസമരം (Cold War)

  • 'ശീതസമരം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് : ബെർണാഡ് ബെറൂച്ച്


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

  1. ക്യൂബൻ മിസൈൽ പ്രതിസന്ധി
  2. പേൾ ഹാർബർ ആക്രമണം
  3. വിയറ്റ്നാം യുദ്ധം
  4. നാറ്റോയുടെ രൂപീകരണം
  5. മ്യൂണിക് സമ്മേളനം
    ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
    ശീതസമരത്തിൻ്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകളിൽ പെടാത്തത് ഏത് ?
    Write full form of SEATO :
    Who established the Warsaw Pact?