App Logo

No.1 PSC Learning App

1M+ Downloads

നവോത്ഥാന നായിക ആര്യാപള്ളത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1908 ജനിച്ച ആര്യാ പള്ളം തൻറെ പതിമൂന്നാം വയസ്സിൽ വിവാഹിതയായി.

2. പുലാമന്തോൾ പള്ളത്തു മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. 

3.നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങൾക്കെതിരേ ആര്യ ശബ്ദമുയർത്തിത്തുടങ്ങി. ഭർത്താവിന്റെ പൂർണ്ണ പിന്തുണയും അവർക്കുണ്ടായിരുന്നു.

A1,3 മാത്രം ശരി

B2,3 മാത്രം ശരി

C1,2 മാത്രം ശരി

D1,2,3 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്

Read Explanation:

ആര്യ പള്ളം

  • കേരളത്തിലെ പ്രസിദ്ധയായ ഒരു നവോത്ഥാന നായികയായിരുന്നു ആര്യ പള്ളം. 1908ൽ വള്ളുവനാട്ടിൽ ജനനം
  • തൻറെ പതിമൂന്നാം വയസ്സിൽ വിവാഹിതയായി . പുലാമന്തോൾ പള്ളത്തു മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്
  • നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങൾക്കെതിരേ ആര്യാ പള്ളം ശബ്ദമുയർത്തിത്തുടങ്ങി
  • സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിധവാ മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയവ നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. 
  • വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് പാർവതി നെന്മേനിമംഗലത്തോടൊപ്പം നേതൃത്വം നൽകി
  •  'വള്ളുവനാടിന്റെ അമ്മ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - ആര്യ പള്ളം
  • നമ്പൂതിരി ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിത? - ആര്യാപള്ളം
  • കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്‌ - ആര്യാപള്ളം
  • സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേഷണം എന്ന പ്രമേയം അവതരിപ്പിച്ചത് - ആര്യാപള്ളം

Related Questions:

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
Brahmananda Swami Sivayogi's Sidhashram is situated at:
'Souhrida Jatha' associated with Paliyam Satyagraha was led by ?
സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്ന് ആക്കിയവർഷം ?