App Logo

No.1 PSC Learning App

1M+ Downloads

ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഒരു രാജ്യത്ത് മാത്രം രജിസ്റ്റർ ചെയ്ത്  നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

2.ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങൾക്ക് അനുകൂലമാകുന്നു.

3.ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെ ഏല്‍പ്പിക്കുന്നു.അവരില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്നാമത്തില്‍ വിറ്റഴിക്കുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തിവരുന്ന കമ്പനികളാണ് ബഹുരാഷ്ട്രകമ്പനികൾ. ദേശീയാതിർത്തികൾക്കപ്പുറത്ത് വിഭവവിനിയോഗം നടത്തുകയും എന്നാൽ ഉടമസ്ഥതയും ഭരണവും ദേശീയാധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതാണ് ബഹുരാഷ്ട്രകമ്പനികളുടെ പ്രത്യേകത. ബഹുരാഷ്ട്ര കമ്പനികൾ ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങൾക്ക് അനുകൂലമാകുന്നു.ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെ ഏല്‍പ്പിക്കുന്നു.അവരില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്നാമത്തില്‍ വിറ്റഴിക്കുന്നു.


Related Questions:

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏത് ?
താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?
The initial term of registration of a trademark in India is
Durgapur Steel Plant was located in the Indian state of?