App Logo

No.1 PSC Learning App

1M+ Downloads
അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം ഏത് ?

Aപരസ്പരം വാങ്ങൽ

Bയഥാസ്ഥിതിക വാങ്ങൽ

Cസംവൃത വാങ്ങൽ

Dവിവൃത വാങ്ങൽ

Answer:

B. യഥാസ്ഥിതിക വാങ്ങൽ

Read Explanation:

വ്യാപരം

  • സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വ്യാപാരം

വാങ്ങൽ നയങ്ങൾ

1) യഥാസ്ഥിതിക വാങ്ങൽ (Conservative Buying)

അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം.

2) പരസ്പരം വാങ്ങൽ (Reciprocal Buying)

ഒരാൾ അയാളുടെ കൈവശമുള്ള പഴയ സാധനങ്ങൾക്ക് പകരം പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഇങ്ങനെ സാധനങ്ങൾക്ക് പകരം സാധനങ്ങൾ സ്വീകരിക്കുന്ന പ്രക്രിയയാണ് പരസ്പരവാങ്ങൽ.

3) സംവൃത വാങ്ങൽ (Concentrated Buying)

ഒരേ ഉൽപാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതാണ് സംവൃത വാങ്ങൽ. ഇതിലൂടെ വാങ്ങുന്നയാളിന് നല്ല സേവനവും വായ്പാസൗകര്യവും ലഭ്യമാകുന്നു.

4) ഊഹവാങ്ങൽ (Speculative Buying)

വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ഊഹവാങ്ങൽ എന്ന് പറയുന്നു.

5) വിവൃത വാങ്ങൽ (Diversified Buying)

ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് വിവൃതവാങ്ങൽ.


Related Questions:

What is the FDI allowed in steel sector under automatic route?
1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?
Which is the top aluminium producing country in the world?

Which of the following is an incorrect pair ?

i.Tarapur - Maharashtra

ii.Rawat Bhata- Gujarat

iii.Kalpakkam - Tamil Nadu

iv.Narora - Uttar Pradesh

കഴിഞ്ഞ സാമ്പത്തിക വർഷം 2023-24-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: