App Logo

No.1 PSC Learning App

1M+ Downloads

ബി.ടി വിളകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്.

2.ബി.ടി വഴുതന ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്. വഴുതനയുടെ ജീനോമിൽ മണ്ണിൽ കാണപ്പെടുന്ന ബാസില്ലസ് തുറിൻജിയെൻസിസ് എന്ന ബാക്ടീരിയയുടെ ക്രിസ്റ്റൽ ജീൻ യോജിപ്പിച്ചാണ് ബി ടി വഴുതന അഥവാ ബാസില്ലസ് തുറിൻജിയെൻസിസ് വഴുതന ഉണ്ടാക്കിയത്. അമേരിക്കയിലെ മൊൺസാന്റോ എന്ന കമ്പനിയും ഇന്ത്യയിലെ മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് എന്ന കമ്പനിയും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്ത് .2009ൽ ഇന്ത്യയിൽ വാണിജ്യവത്കരിച്ചെങ്കിലും പിന്നീട് ഗവൺമെന്റ് ഇത് റദ്ദാക്കുകയാണ് ഉണ്ടായത്.ഇവ മനുഷ്യനിൽ സൃഷ്ടിച്ചേക്കാവുന്ന പരിണതഫലങ്ങൾ ഇതുവരെ ഉറപ്പാക്കിയിട്ടില്ലാത്തതിനാൽ ഇവയുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു.


Related Questions:

Which of the following is not a dairy animal?
Which of the following statement is incorrect regarding Yoghurt?
Which of the following act as chain terminator?
ഡിഎൻഎ സീക്വൻസിങ് രീതികളെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് അസത്യം?
What facilitates the even mixing of ingredients within a bioreactor?