App Logo

No.1 PSC Learning App

1M+ Downloads

കേസ് സ്റ്റഡിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :

  1. കേസ് തിരഞ്ഞെടുക്കൽ
  2. കേസ് റിപ്പോർട്ട് തയാറാക്കൽ
  3. സമന്വയിപ്പിക്കൽ (Synthesis)
  4. സ്ഥിതിവിവരശേഖരണം
  5. പരികൽപ്പന രൂപപ്പെടുത്തൽ
  6. വിവരവിശകലനം
  7. പരിഹാരമാർഗങ്ങൾ

A1,2,3,4,5,6,7

B7,6,5,4,3,2,1

C1,5,4,6,3,7,2

D1,3,2,5,4,7,6

Answer:

C. 1,5,4,6,3,7,2

Read Explanation:

കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി  പഠിക്കുന്ന രീതിയാണിത്.

 

  • മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡിപ്രയോജനപ്പെടുത്താറുണ്ട്.

 

  •  ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു. 

 

  • ഒരു പ്രത്യേക കേസിന്റെ ആഴത്തിലുളള പഠനത്തിനാണിവിടെ ഊന്നൽ. 
  • ഒരു നിശ്ചിതപഠന സമീപനമാണിതിനുളളത് (Longitudinal method).

 

  • കേസ് സ്റ്റഡിക്കായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സ്ഥാപനം അതിസൂഷ്മമായി അപഗ്രഥിക്കപ്പെടുന്നു. 

 

  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്. 

 

  • ശരിയായ വിശകലനത്തിൽ നിന്ന് പ്രശ്നപരിഹാരത്തിലേക്കും ചികിത്സയിലേക്കും എത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.

കേസ് സ്റ്റഡിയുടെ ഘട്ടങ്ങൾ

      1. കേസ് തിരഞ്ഞെടുക്കൽ
      2. പരികൽപ്പന രൂപപ്പെടുത്തൽ
      3. സ്ഥിതിവിവരശേഖരണം
      4. വിവരവിശകലനം
      5. സമന്വയിപ്പിക്കൽ (Synthesis)
      6. പരിഹാരമാർഗങ്ങൾ
      7. കേസ് റിപ്പോർട്ട് തയാറാക്കൽ

Related Questions:

ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
Which among the following is not a quality of case study?
മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡിങ് സമ്പ്രദായം അറിയപ്പെടുന്നത് :
'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?