App Logo

No.1 PSC Learning App

1M+ Downloads

ദത്തവകാശ നിയോധന നിയമത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത സ്ഥലങ്ങളും വർഷങ്ങളും . ശരിയായ ജോഡി ഏതൊക്കെയാണ് ?

1.സത്താറ  - 1848

2.ജയ്പ്പൂർ  - 1849

3.സാംബൽപ്പൂർ - 1850 

4.നാഗ്പൂർ - 1855

A1, 3

B1, 2 എന്നിവ

C1 മാത്രം

Dഎല്ലാം

Answer:

B. 1, 2 എന്നിവ

Read Explanation:

ദത്തവകാശ നിരോധന നിയമം (Doctrine of Lapse)

  • അനന്തരാവകാശികളില്ലാത്ത ഭരണാധികാരികൾ ആൺകുട്ടികളെ ദത്തെടുത്ത് രാജ്യം കൈമാറുന്ന രീതി അവസാനിപ്പിക്കുകയും പകരം രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നിയമം.
  • ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് - ഡൽഹൗസി

  • ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ വർഷം - 1848

  • ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യം - സത്താറ (1848)

നാട്ടുരാജ്യം ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്ത വർഷം
സത്താറ 1848
ജയ്‌പൂർ 1849
സംബൽപുർ 1849
ഭഗത് 1850
ഛോട്ടാ ഉദയ്പൂർ 1852
ഝാൻസി 1853
നാഗ്പുർ 1854
  • ദത്തവകാശ നിരോധന നിയമത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം - അവധ് (ഔധ്)

  • കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാട്ടുരാജ്യം - ഔധ്

     

  • ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തശേഷം നാടുകടത്തിയ നവാബ് - വാജിദ് അലി ഷാ

  • ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി - കാനിംഗ്‌ പ്രഭു (1859).

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. 1802 ഡിസംബർ 31-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനയിലെ മറാഠാ പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമനും തമ്മിൽ പൂനാ യുദ്ധത്തിനുശേഷം ഒപ്പുവച്ച ഉടമ്പടിയാണ് ബാസെയ്ൻ ഉടമ്പടി. 
  2. മറാത്ത സാമ്രാജ്യത്തിന്റെ പതനത്തിന് നിർണ്ണായകയമായ വഴിയൊരുക്കിയത് ഈ ഉടമ്പടിയാണ്.
Who formulated the ‘Drain theory’?
The Rowlatt Act was passed to :
മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒന്നാം കർണാടിക് യുദ്ധാനന്തരം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഉണ്ടാക്കിയ ആക്‌സലാ ചാപ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് മദ്രാസ് തിരികെ ലഭിച്ചു.

2.ഈ ഉടമ്പടി പ്രകാരം തന്നെ അമേരിക്കയിലെ ലൂയിസ് ബർഗ് എന്ന പ്രദേശം ഫ്രഞ്ചുകാർക്ക് തിരികെ ബ്രിട്ടീഷുകാർ വിട്ടുനൽകി