മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?
Aകൗണ്ട് ഡി ലാലി
Bലൂയിസ് ബിനോട്ട്
Cഫ്രാങ്കോയിസ് സോയിലക്
Dലൂയിസ് ബോൺവിൻ
Answer:
A. കൗണ്ട് ഡി ലാലി
Read Explanation:
മൂന്നാം കർണാടിക് യുദ്ധം
- മൂന്നാം കർണാടിക് യുദ്ധത്തിന്റെ കാലഘട്ടം : 1758 - 1764
- മൂന്നാം കർണാടിക് യുദ്ധത്തിന് കാരണം : യൂറോപ്പിലെ സപ്തവത്സര യുദ്ധം
- യൂറോപ്പിലെ സപ്തവത്സര യുദ്ധം നടന്നത് : 1756 -1763
- സപ്തവത്സര യുദ്ധം നടന്നത് : ബ്രിട്ടനും ഫ്രാൻസും തമ്മിൽ
- ഇതിന്റെ ഭാഗമായി മദ്രാസ് പിടിച്ചെടുക്കുന്നതിനു വേണ്ടി ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട്. ഡി. ലാലി എന്ന സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചു.
- മൂന്നാം കർണാടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണർ : കൗണ്ട് ഡി ലാലി
- ഇംഗ്ലീഷുകാരുമായുള്ള നാവികയുദ്ധത്തിൽ തുടരെ തുടരെ ഫ്രഞ്ചുകാർ പരാജയപ്പെട്ടു.
- 1759 - ൽ മദ്രാസ്സിലെത്തിയ സർ ഐർക്യൂട്ട് വാൻഡിവാഷിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ നിശ്ശേഷം തോല്പിച്ചു.
- തുടർന്ന് കർണാട്ടിക്കിലെ ഫ്രഞ്ച് പ്രദേശങ്ങൾ കൂടി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
- 1761- ൽ പുതുശ്ശേരി കൂടി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി.
- മൂന്നാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി : പാരീസ് ഉടമ്പടി (1763)
- ഇന്ത്യൻ ഫ്രഞ്ച് ആധിപത്യം ക്ഷയിക്കാൻ കാരണമായ യുദ്ധം : മൂന്നാം കർണാടിക് യുദ്ധം.