Challenger App

No.1 PSC Learning App

1M+ Downloads

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?

1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് 

2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 

3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ 

4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 

A1 & 3

B2 & 4

C3 & 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് -1857ലെ വിപ്ലവം
  • ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

1857ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ

  • 1848 ലെ ദത്തവകാശ നിരോധന നിയമം
  • 1850 ലെ റിലീജിയസ് ഡിസബിലിറ്റീസ് നിയമം
  • 1854 ലെ പോസ്റ്റ് ഓഫീസ് നിയമം
  • 1856 ഹിന്ദു വിധവാ പുനർവിവാഹ നിയമം
  • 1856 ജനറൽ സർവീസ് എൻലിസ്റ്റ് മെൻറ് നിയമം

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുവാൻ ഉണ്ടായ പ്രധാന കാരണം - മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിരകൾ നിറച്ച എൻഫീൽഡ് തോക്ക് (P53) ഉപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചു. 


Related Questions:

1857 ലെ വിപ്ലവത്തെ 'ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ ഒന്നാം സ്വതന്ത്രസമരത്തിൽ ദേവി സിംഗിന്റെ നേതൃത്വത്തിൽ കലാപം നടന്ന സ്ഥലം ?
1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ സമരം നയിച്ചതാര് ?
The book 'Religion and Ideology of the Rebels of 1857' was written by?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?

  1. ഡൽഹിയിലെ സമരത്തിന്റെ നേതാവ്, റാണി ലക്ഷ്മിഭായി ആണ്.
  2. ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത്, നവാബ് വാജിദ് അലി ഷാ ആണ്.
  3. കാൻപൂറിൽ സമരം നയിച്ചത്, നാനാ സാഹിബ് ആണ്.