ക്ഷേമപ്രവർത്തനങ്ങൾ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാൽപര്യത്തിനു വേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിൽ നിർബന്ധമായും നൽകേണ്ട പണം - നികുതി
നികുതിയേതര വരുമാന സ്രോതസ്സുകൾ
- ഫീസ്
- ഫൈനുകളും പെനാൽറ്റികളും
- ഗ്രാൻറ്
- പലിശ
- ലാഭം
സർക്കാർ സേവനങ്ങൾക്കുള്ള പ്രതിഫലമായി ഈടാക്കുന്ന തുക - ഫീസ്
നിയമം ലംഘിക്കുന്നതിന് നൽകുന്ന ശിക്ഷ - ഫൈനുകളും പെനാൽറ്റികളും
ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായം - ഗ്രാൻറ്
സർക്കാർ വിവിധ സംരംഭങ്ങൾക്കും ഏജൻസികൾക്കും രാജ്യങ്ങൾക്കും നൽകുന്ന വായ്പകൾക്ക് ലഭിക്കുന്ന വരുമാനം - പലിശ
സർക്കാർ നടത്തുന്ന സംരംഭങ്ങളിൽ നിന്നുള്ള അറ്റ വരുമാനം - ലാഭം