App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു.

2. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു.

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു. തന്മൂലമുണ്ടാകുന്ന ശാരീരികാവശതയുടെ ഗുരുത്വം നാഡികൾക്കുണ്ടാവുന്ന ക്ഷതത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. വളരെ ലഘുവായ ക്ഷതമാണ് ഉണ്ടാവുന്നതെങ്കിൽ തളർവാതം അനുഭവപ്പെടുന്നില്ല. മറിച്ച് ബന്ധപ്പെട്ട അവയവങ്ങൾക്ക് ബലഹീനത അനുഭവപ്പെടുകയേ ഉള്ളൂ.നാഡീവ്യൂഹത്തിലുണ്ടാവുന്ന രോഗാണുസംക്രമണം, മസ്തിഷ്കത്തിലെ കലകളിൽ വേണ്ടത്ര രക്തസംക്രമണമില്ലാതാവുക, മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാവുക, മുഴകൾ വളരുക തുടങ്ങിയവയും തളർവാതത്തിനു കാരണമാവാം. പോളിയോ പോലുള്ള നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ ബാധിച്ചവരിലും തളർവാതം കാണപ്പെടുന്നു. നവജാത ശിശുക്കളിൽ സിഫിലിസിന്റെ ആദ്യ ലക്ഷണമായും തളർവാതം കാണപ്പെടാം


Related Questions:

മദ്യം ആമാശയത്തിലെ മൃദു പാളികളിൽ വ്രണം ഉണ്ടാക്കുന്നത് ഏത് രോഗത്തിന് കാരണമാകുന്നു?
പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :

ഏത് ഇടപെടലുകളാണ് സ്ട്രോക്കിന്റെ സംഭവങ്ങളും ആഘാതവും ഗണ്യമായി കുറയ്ക്കുന്നത് ?

  1. കമ്മ്യൂണിറ്റി ഇടപെടൽ
  2. ജീവിതശൈലി പരിഷ്ക്കരണം
  3. FAST രീതിയിൽ പൊതു സാക്ഷരത വർദ്ധിപ്പിച്ചു

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

Which of the following is NOT a lifestyle disease?