App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹീമോഫീലിയ ഒരു ജീവിതശൈലി രോഗമാണ്
  2. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്

    Ai, ii ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. ii മാത്രം ശരി

    Read Explanation:

    ഹീമോഫീലിയ

    • രക്തം കട്ടപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണിത് 
    • ഹീമോഫീലിയ ഒരു ജനിതക രോഗമാണ് 
    • ഹീമോഫീലിയ യുടെ മറ്റു പേരുകൾ :
      • രാജകീയ രോഗം
      •  ക്രിസ്മസ് രോഗം
      •  ബ്ലീഡേഴ്സ് ഡിസീസ് 
    • രക്തം കട്ടപിടിക്കാൻ 13 ഘടകങ്ങൾ ആവശ്യമാണ്.
    • ഇതിൽ 8, 9 ഘടകങ്ങളുടെ അപര്യാപ്തതയാണ് ഹീമോഫീലിയ എന്ന രോഗത്തിന് കാരണമാകുന്നത്. 

    ഹീമോഫീലിയ രണ്ടുവിധമുണ്ട് : 

    • ഹീമോഫിലിയ A
    • ഹീമോഫിലിയ  B

    ഹീമോഫിലിയ A:

    • ഹീമോഫിലിയ A ഉണ്ടാവാൻ കാരണം : ക്ലോട്ടിംഗ് ഫാക്ടർ 8 ഇന്റെ അപര്യാപ്തത മൂലമാണ് 
    • ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത് കൊണ്ട് ഇതിന് "രാജകീയ രോഗം" എന്നും പേരുണ്ട്.

    ഹീമോഫിലിയ B:

    • ക്ളോട്ടിംഗ് ഫാക്ടർ 9 ഇന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് ഇത്
    • ഹീമോഫിലിയ B അറിയപ്പെടുന്നത് : ക്രിസ്മസ് രോഗം  
    • ഹീമോഫീലിയ സാധാരണയായി പകരുന്നത് : മുത്തച്ഛനിൽ നിന്നും ചെറുമകൻ ലേക്ക് അമ്മയിലൂടെ
    • ഹീമോഫീലിയ രോഗസാധ്യത കൂടുതൽ : പുരുഷൻമാരിൽ 

    Related Questions:

    ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---
    പ്രമേഹത്തിൻ്റെ ഏത് വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത് ?
    Which of the following is a Life style disease?
    ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
    കൊറോണറി ഹൃദ്രോഗം തടയുന്നതിന് ശുപാർശ ചെയ്യുന്ന ഭക്ഷണക്രമത്തിൽ താഴെപ്പറയുന്നവയിൽ ശരി അല്ലാത്തത് ഏതാണ്