App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ.ശോണരക്താണുവോ ഹീമോഗ്ലോബിനോ സംശ്ലേഷണം ചെയ്യുന്നതിനാവശ്യമായ ഇരുമ്പ്, ജീവകം ബി12, ഫോളിക് അമ്ലം എന്നീ ഘടകങ്ങളുടെ അപര്യാപ്തതയാണ് ഡിസ് ഹീമോ പോയിറ്റിക് അനീമിയകൾ എന്ന് പൊതുവെ അറിയപ്പെടുന്ന അവസ്ഥകൾക്ക് കാരണം. ആഹാരത്തിലൂടെ പര്യാപ്തമായ തോതിൽ ഇരുമ്പ് ലഭ്യമാകാതിരിക്കുകയും ഇരുമ്പിന്റെ ആഗിരണത്തിൽ തകരാറുകളുണ്ടാകുകയും ചെയ്യുന്നതു കൂടാതെ ജഠരാന്ത്ര രക്തസ്രാവവും അമിതാർത്തവതയും ഇരുമ്പിന്റെ കുറവിനു കാരണമാകുന്നു. ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഹീം പ്രോട്ടീൻ ഉത്പാദനം കുറയുന്നു. തത്ഫലമായി ഹീമോഗ്ലോബിന്റെ സാന്ദ്രതയും കുറയുന്നു. ചുവന്നരക്താണുക്കൾ ചെറുതും വിളറിയതുമായിരിക്കും. ഇരുമ്പു അടങ്ങിയ ഭക്ഷണ പദാർഥങ്ങളും ഇരുമ്പു കലർന്ന ഔഷധങ്ങളും രോഗശമനം നല്കുന്നു.


Related Questions:

ശോഷിച്ച ശരീരം, ഉന്തിയ വാരിയെല്ലുകൾ, വരണ്ട ചർമ്മം, കുഴിഞ്ഞുതാണ കണ്ണുകൾ എന്നിവ ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ?
മാംസ്യത്തിൻ്റെ കുറവ് മൂലം ശിശുക്കളിൽ ഉണ്ടാകുന്ന ഒരു രോഗമാണ് :
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
What does vitamin K deficiency lead to :
'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?