App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1. ക്യാൻസറിനെ കുറിച്ചുള്ള പഠനം  ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .

2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം.

Read Explanation:

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവയുടെ രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യ ശാസ്ത്രശാഖയാണ് നേത്രവിജ്ഞാനം അഥവാ ഒഫ്താൽമോളജി.ക്യാൻസറിനെ കുറിച്ചുള്ള പഠനം ഓങ്കോളജി എന്നറിയപ്പെടുന്നു. പിണ്ഡം, മുഴ എന്നൊക്കെ അർതത്ഥമുള്ള onkos എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പദം ഉണ്ടായത്. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.


Related Questions:

പ്രമേഹത്തിൻ്റെ ഏത് വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത് ?

ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. മാനസികസമ്മർദ്ദം
  2. വ്യായാമം ഇല്ലായ്മ
  3. പോഷകക്കുറവ്
  4. അണുബാധകൾ

    തെറ്റായ പ്രസ്താവന ഏത് ?

    1.ക്യാൻസർ കോശങ്ങളിൽ രൂപപ്പെടുന്ന പുതിയ പ്രോട്ടീനുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ  മാസ്സ് സ്പെക്ട്രോമെട്രി ഇമേജിങ് ഉപയോഗിക്കുന്നു.

    2.എൻഡോസ്കോപ്പി, ഗ്യാസ്ട്രോ സ്കോപ്പി,എന്നീ പരിശോധനകളിലൂടെ ആമാശയ കാൻസർ കണ്ടെത്തുന്നു.

    ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?

    പ്രമേഹത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?

    1. ദീർഘകാലത്തേക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാണപ്പെടുന്ന ഒരു ഉപാപചയ വൈകല്യമാണ് പ്രമേഹം.
    2. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ ഓട്ടോഇമ്മ്യൂൺ നാശം മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്.
    3. ടൈപ്പ് 2 പ്രമേഹം പ്രധാനമായും കരളിൽ ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.