App Logo

No.1 PSC Learning App

1M+ Downloads

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. 1923 സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
  2. 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
  3. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബറിഞ്ഞു

A(1) മാത്രം

B(2) മാത്രം

C(3) മാത്രം

D(1) ഉം (2) ഉം

Answer:

A. (1) മാത്രം

Read Explanation:

  • 1923 ജനുവരി ഒന്നിന് സി ആർ ദാസും മോത്തിലാൽ നെഹ്‌റുവും ചേർന്നാണ് സ്വരാജ് പാർട്ടി അഥവാ കോൺഗ്രസ്-ഖിലാഫത്ത് സ്വരാജ്യ പാർട്ടി രൂപീകരിച്ചത്. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ, 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്, 1923 തിരഞ്ഞെടുപ്പുകൾ തുടങ്ങിയ സുപ്രധാന സംഭവങ്ങൾക്ക് ശേഷമാണ് സ്വരാജ് പാർട്ടിയുടെ രൂപീകരണം.
  • ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടാനും ആവശ്യമെങ്കിൽ സായുധ കലാപത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടാനും രാം പ്രസാദ് ബിസ്മിലും കൂട്ടരും സ്ഥാപിച്ച ഒരു വിപ്ലവ പാർട്ടിയാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (HSRA). 
  • 1928 ൽ സ്ഥാപിയ്ക്കപ്പെട്ട ഒരു വിപ്ലവ സംഘടനയാണ് ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ചന്ദ്രശേഖർ ആസാദ്,ഭഗത് സിംഗ്, സുഖ്‌ദേവ് എന്നിവരായിരുന്നു പ്രധാന സംഘാടകർ . സംഘടിതസായുധ സമരത്തിലൂടെ ഇന്ത്യൻ റിപബ്ളിക്ക് എന്നതാണ്അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. 1931 വരെ ഈ സംഘടന സജീവമായിരുന്നു.

Related Questions:

വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ് രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?
When did Subhas Chandra Bose use his famous war cry “Dilli Chalo!”?
The man called as "Lion of Punjab" was :
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി :