1.അഗ്നിബാധയോ ,ദുരന്തമോ ,അപകടമോ ഉണ്ടാകുന്ന അവസരങ്ങളിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ,ഫയർ സർവ്വീസിലെ അംഗത്തിനോ ,മജിസ്ട്രേറ്റിനോ അത്തരത്തിലുള്ള വ്യക്തിയുടെ അസാന്നിധ്യത്തിൽ ഒരു പബ്ലിക് സർവ്വന്റിനോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്
(a) ജീവനോ സ്വത്തോ സംരക്ഷിക്കുന്നതിനുള്ള രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതുവരെ നീക്കം ചെയ്യുകയോ നീക്കം ചെയ്യാൻ ഉത്തരവിടുകയോ ചെയ്യുക
(b) രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ വഴി അടയ്ക്കുക
(c) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി പൊതുവായതോ സ്വകാര്യമായതോ ആയ ഏത് വളപ്പിലും കടക്കുകയോ ,തുറക്കുകയോ ,പൊളിക്കുകയോ ഹോസ് ,പൈപ്പോ എന്നീ ഉപകരണങ്ങളോ കടത്തിവിടുകയോ ചെയ്യുക
(d) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സത്വരം ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള ഉചിതവും ന്യായവുമായ നടപടികളെടുക്കുക
(e) ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സ്വകാര്യമോ അല്ലാതെയോ ആയ ഉപകരണങ്ങളോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെടാവുന്നതും അത് കൈവശമുള്ളവർ നൽകേണ്ടതുമാണ്
(1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ മജിസ്ട്രേറ്റ് തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്
ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല