App Logo

No.1 PSC Learning App

1M+ Downloads

സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. കേരളത്തിലെ രണ്ടാമത്തെ ദേശീയ ഉദ്യാനം 
  2. 2007 -ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു
  3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം
  4. സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ - റോബർട്ട് റൈറ്റ്

A1 , 2 , 3

B2 , 3 , 4

C1 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം.
  • 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്.
  • ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്.
  • വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും.
  • പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി.
  • സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. 

Related Questions:

സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :

കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
  4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
    സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?

    താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു ദേശീയോദ്യാനത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

    • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം.
    • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
    • 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
    The district in Kerala with the most number of national parks is?