App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്.ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക 

1 .ഉപഭോക്താവിൻ്റെ ഡാറ്റയെ ലക്ഷ്യമിടുന്ന ഒരുതരം മാൽവെയർ ആണിത് 

2 .ഇത് ഒന്നുകിൽ ഉപയോക്താവിനെ അയാളുടെ സ്വന്തം ഡാറ്റ അക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയോ അല്ലെങ്കിൽ അയാളുടെ വ്യക്തിഗത ഡാറ്റ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് മോചന ദ്രവ്യം അവശ്യപ്പെടുന്നു

3 .2017 മെയ് ൽ 150 രാജ്യങ്ങളിലായി ഏകദേശം 200000 കമ്പ്യൂട്ടറുകളെ ഇത് ബാധിച്ചു  

Aട്രോജൻ ഹോഴ്സ്

Bറാൻസംവെയർ

Cസ്പൈവെയർ

Dആഡ്‌വെയർ

Answer:

B. റാൻസംവെയർ

Read Explanation:

2017 മെയ് ൽ 150 രാജ്യങ്ങളിലായി ഏകദേശം 200000 കമ്പ്യൂട്ടറുകളെ ബാധിച്ച റാൻസംവെയർ -WannaCry


Related Questions:

ഐടി ആക്ട് സെക്ഷൻ 66F ഏത് സാഹചര്യത്തിലാണ് ചുമത്തുന്നത്:
കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?
ശാസ്ത്രീയമായ അറിവുപയോഗിച്ചു കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും അവ തെളിവുകൾ സഹിതം ശേഖരിക്കുകയും വിശകലനം ചെയ്ത് കോടതിക്ക് സമർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഒരു വേമിന് അതിൻ്റെ കോഡ് ചേർക്കാൻ ഒരു ഹോസ്റ്റ് പ്രോഗ്രാമോ സോഫ്ട്‍വെയറോ ആവശ്യമില്ല
  2. വേമുകൾ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള ഒറ്റപ്പെട്ട പ്രോഗ്രാമുകളാണ്
  3. ഒരു വൈറസിന് റെപ്ലിക്കേഷനായി മനുഷ്യ ട്രിഗറിങ് ആവശ്യമാണ്
  4. വേം സ്വയം റെപ്ലിക്കേറ്റ് ചെയ്യുകയും നെറ്റ്‌വർക്കിലൂടെ മറ്റ് കമ്പ്യൂട്ടറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു
    മില്ലേനിയം ബഗ്ഗ്‌ എന്നറിയപ്പെടുന്നത് ?