App Logo

No.1 PSC Learning App

1M+ Downloads

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.

2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ്. 

3) ഗവൺമെൻ്റിൻ്റെ  ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യപൗരന്മാരുടെ അവകാശനിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷവിഭാഗങ്ങളെയും  സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വവികസനം ഉറപ്പുവരുത്തുക, ജനാധിപത്യവിജയം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യ ങ്ങൾ. 

4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്തു 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു. 

A1, 2, 3, 4

B1, 2, 3

C1, 3

D1, 3, 4

Answer:

C. 1, 3

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്

  • മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് 1928 ലെ മോത്തിലാൽ നെഹ്റു കമ്മിറ്റിയായിരുന്നു

  • article 12-35


Related Questions:

അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്
ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?
ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തതേത് ?
ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?