App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ  ഏത് പഠന രീതിയുമായി ബന്ധപ്പെട്ടതാണ് :

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ സഹായകരമായ രീതി. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് ഈരീതി തിരഞ്ഞെടുക്കാം.
  • സാമ്പിൾ തിരഞ്ഞെടുക്കൽ, വിവരശേഖരണം ഈ രീതിയുടെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു.

Aസർവ്വേരീതി

Bഅഭിമുഖം

Cആത്മനിഷ്ഠരീതി

Dനിരീക്ഷണ രീതി

Answer:

A. സർവ്വേരീതി

Read Explanation:

സർവേ രീതി (Survey Method)

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ ഈരീതി സഹായകരമാണ്. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് സർവെരീതി തിരഞ്ഞെടുക്കാം.
  • സ്വാഭാവിക സാഹചര്യങ്ങളിൽ വലിയൊരു ഗ്രൂപ്പിൽ നിന്നുമുള്ള വിവരശേഖരണമാണ് - സർവെ

സർവെയുടെ വിവിധ ഘട്ടങ്ങൾ

    1. സർവെ ആസൂത്രണം 
    2. സാമ്പിൾ തിരഞ്ഞെടുക്കൽ
    3. വിവരശേഖരണം
    4. വിവരവിശകലനം
    5. നിഗമനങ്ങളിലെത്തൽ

Related Questions:

മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?
ഹോംവർക്ക് ചെയ്തുകൊണ്ടുവന്ന പുസ്തകം കാണിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ അരുൺ അത് കേട്ടിട്ടും കേൾക്കാതെ പോലെ ഇരുന്നു .അരുണിന്റെ ഈ ക്രിയാരീതി അറിയപ്പെടുന്നത് ?
ശ്രദ്ധാഗ്രഹണത്തിന്റെ ഉദാഹരണം ഏത് ?
യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം ?
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?