App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ-3 മായി ബന്ധമില്ലാത്ത പ്രസ്ഥാവന പ്രസ്ഥാവനകൾ ഏവ ?

 (i) തുമ്പയിൽ നിന്ന് വിക്ഷേപണം നടത്തി

 (ii) ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടത്തി

(iii) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി 

A(i) മാത്രം

B(i) & (iii)

C(ii) & (iii)

D(iii) മാത്രം

Answer:

A. (i) മാത്രം

Read Explanation:

ചന്ദ്രയാൻ 3 

  • ഐ.എസ്.ആർ.ഒ യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം - ചന്ദ്രയാൻ 3 
  • ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ - പി.വീരമുത്തുവേൽ
  • ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനം - ജി.എസ്.എൽ.വി മാർക്ക് 3 
  • ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ഐ.എസ്.ആർ.ഒ യുടെ ഡോക്യുമെന്ററി - സ്‌പേസ് ഓൺ വീൽസ്
  • 2023 ജൂലൈ 14ന് ചന്ദ്രയാൻ 3 വിക്ഷേപിച്ചത് എവിടെ നിന്നാണ് - ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ 
  • ചന്ദ്രയാൻ 3 ലെ ലാൻഡറിന്റെ പേരെന്ത് - വിക്രം 
  • ചന്ദ്രയാൻ 3 ലെ റോവറിന്റെ പേരെന്ത് - പ്രഗ്യാൻ 
  • വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങിയതെന്ന് - 2023 ഓഗസ്റ്റ് 23 
  • ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ - നാലാമത്തെ 
  • ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യമേത് - ഇന്ത്യ

Related Questions:

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
ചാന്ദ്രയാൻ-3 ലെ വിക്രം ലാൻഡറിൻറെ വേഗത കുറയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനിരുന്ന ചന്ദ്രയാൻ 2 ലാൻഡർ ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?