App Logo

No.1 PSC Learning App

1M+ Downloads

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം

2.കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്.

3.സുൽത്താൻ ബത്തേരിയാണ് ആസ്ഥാനം.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ/വയനാട് വന്യജീവി സങ്കേതം. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണിത്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. സുൽത്താൻബത്തേരി ആണ് ഈ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം.


Related Questions:

ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവിസങ്കേതം ഏത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല ഏതാണ് ?

തന്നിരിക്കുന്ന പ്രസ്താവനകളിൽ കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 

i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു

 ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.

 iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. 

താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു