App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ദേശീയപതാകയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?

(i) തിരശ്ചീനമായി മുകളിൽ കുങ്കുമനിറം, നടുക്ക് വെള്ളനിറം, താഴെ പച്ചനിറം

(ii) 2002 ലെ ഇന്ത്യൻ പതാക നിയമത്തിൽ മൂന്ന് ഭാഗങ്ങളുണ്ട്

(iii) നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും ഉയർന്ന അളവ് (മില്ലീമീറ്ററിൽ) 3600 × 2400 ആണ്

(iv) ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതിയാണ് നിർമ്മാണശാലകൾക്ക്അനുമതി നൽകുന്നത്

 

A1 , 2 , 4

B2 , 3 , 4

C1 , 4

D1 , 2

Answer:

A. 1 , 2 , 4

Read Explanation:

  • 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

  • ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

  • ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌.

  • ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌.

  • നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും ഉയർന്ന അളവ് (മില്ലീമീറ്ററിൽ) 6300 × 4200 ആണ്


Related Questions:

Which programme launched by Manmohan Singh in 2005?
What is the length of the smallest National flag ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
Which Indian city is known as the Oxford of the East?