App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം വിശേഷണങ്ങൾ ഹിമാലയ പർവത നിരകളും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര.

2.ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതനിര.

3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര.

4.ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര.

A1,2

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.

  • ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌.

  • ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌.

  • ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌.

  • ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.

  • ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

  • ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരയാണ് ഹിമാലയം.


Related Questions:

Which of the following is not part of the Northern Mountain Range?
മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഹിമാലയഭാഗം?
ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവ്വതനിര :
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഹിമാലയൻ അതിർത്തികൾ ഏത് രാജ്യത്തിൻ്റെ സൈനിക ഭീഷണിയിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നു?